പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികൾക്ക് ആശ്വാസം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു. മുൻ എംഎൽഎ കെവി കു‍ഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്. കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവര്രെ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

കേസിലെ ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തവും മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

പ്രതികള്‍ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും

ഒന്നാം പ്രതി- എ പീതാംബരൻ

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

രണ്ടാം പ്രതി- സജി സി ജോർജ്

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

മൂന്നാം പ്രതി- കെ എം സുരേഷ്

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

നാലാം പ്രതി – കെ അനിൽ കുമാർ

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

അഞ്ചാം പ്രതി- ഗിജിന്‍

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

ആറാം പ്രതി- ആർ. ശ്രീരാഗ്

കുറ്റങ്ങള്‍- കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

ഏഴാം പ്രതി – എ അശ്വിൻ

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

എട്ടാം പ്രതി – സുബീഷ്

കുറ്റങ്ങള്‍-കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ

ശിക്ഷ: ജീവപര്യന്തം

പത്താം പ്രതി – ടി രഞ്ജിത്ത്

കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ,
തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും

ശിക്ഷ: ജീവപര്യന്തം

പതിനഞ്ചാം പ്രതി – എ സുരേന്ദ്രൻ

കുറ്റങ്ങള്‍- കൊലപാതകം, ഗൂഡാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ, തെളിവു നശിപ്പിക്കലും പ്രതികളെ സംരക്ഷിക്കലും

ശിക്ഷ: ജീവപര്യന്തം

പതിനാലാം പ്രതി – കെ. മണികണ്ഠൻ

കുറ്റങ്ങള്‍-പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ
ശിക്ഷ : 5 വർഷം തടവും പിഴയും

ഇരുപതാം പ്രതി -കെ വി കുഞ്ഞിരാമൻ, മുൻ എംഎൽഎ

കുറ്റങ്ങള്‍ – പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോകൽ
ശിക്ഷ : 5 വർഷം തടവും പിഴയും

ഇരുപത്തൊന്നാം പ്രതി – രാഘവൻ വെളുത്തോളി

കുറ്റങ്ങള്‍ – പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ

ശിക്ഷ : 5 വർഷം തടവും പിഴയും

ഇരുപത്തിരണ്ടാം പ്രതി – കെ വി ഭാസ്കരൻ

കുറ്റങ്ങള്‍ – പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോകൽ

ശിക്ഷ : 5 വർഷം തടവും പിഴയും

Leave a Reply

Your email address will not be published. Required fields are marked *