ഗാസിയാബാദ്: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ഓരോ ദിവസവും 50,000 പശുക്കള്‍ കൊല്ലപ്പെടുന്നുവെന്ന് ബി.ജെ.പി. എം.എല്‍.എ. ലോനി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ നന്ദകിഷോര്‍ ഗുജ്ജാറാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. പശുക്കളുടെ ക്ഷേമത്തിനായുള്ള ഫണ്ട് ഉദ്യോഗസ്ഥര്‍ വിഴുങ്ങുകയാണെന്നും എല്ലായിടത്തും കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ സര്‍ക്കാരിന് കീഴില്‍ എല്ലാദിവസവും 50,000 പശുക്കളാണ് കശാപ്പുചെയ്യപ്പെടുന്നത്. പശുക്കളുടെ ക്ഷേമത്തിനായുള്ള പണം ഉദ്യോഗസ്ഥര്‍ വിഴുങ്ങുകയാണ്. എല്ലായിടത്തും കൊള്ളയാണ് നടക്കുന്നത് എന്നാണ് ഇതിനര്‍ഥം. ഇവരുടെയെല്ലാം തലവന്‍ ചീഫ് സെക്രട്ടറിയാണ്. ഈ വിഷയം മുഖ്യമന്ത്രിയുടെ അടുത്തെത്തണം.’ -നന്ദകിഷോര്‍ ഗുജ്ജാര്‍ പറഞ്ഞു.