സുൽത്താൻബത്തേരി: ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ മരണത്തിനുപിന്നിൽ സാമ്പത്തികബാധ്യതതന്നെയാണോയെന്ന അന്വേഷണത്തിൽ പോലീസിന്റെ പ്രത്യേകസംഘം.
വിജയന്റെ മുറിയിൽനിന്ന് ലഭിച്ച ഡയറിക്കുറിപ്പിൽ ഒന്നരക്കോടിയോളം രൂപയുടെ വായ്പയടക്കമുള്ളവ ഉണ്ടെന്ന സൂചനകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 14 ബാങ്കുകളിൽനിന്ന് അക്കൗണ്ട് വിവരങ്ങൾ പ്രത്യേകസംഘം തേടിയിരുന്നു. ഇതുവരെ എട്ട് ബാങ്കുകളിൽനിന്നുള്ള വിവരങ്ങൾ പ്രത്യേകസംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വംനൽകുന്ന ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുൾ ഷെരീഫ് പറഞ്ഞു.