പാറമേക്കാവ്, തിരുവമ്ബാടി വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് ചോദ്യംചെയ്ത് ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു.
വെടിക്കെട്ടിന് പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ഇരു ദേവസ്വങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരു ദേവസ്വങ്ങളുടെയും വേല ജനുവരി ആദ്യവാരമാണ് .ജനുവരി മൂന്നിനാണ് പാറമേക്കാവിന്റെയും അഞ്ചിനാണ് തിരുവമ്ബാടിയുടെയും വേല നടക്കേണ്ടത്. ഒരു മാസം മുന്‍പേതന്നെ വെടിക്കെട്ടിന് അനുമതി തേടിയിരുന്നെങ്കിലും അനുമതി നല്‍കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം ദേവസ്വങ്ങളെ അറിയിക്കുകയായിരുന്നു.വിവിധ വകുപ്പുകളുടെ റിപ്പോർട്ട് പരിഗണിച്ചാണ് ദേവസ്വങ്ങളുടെ അപേക്ഷ കളക്ടർ നിഷേധിച്ചത്. സ്ഫോടകവസ്തു നിയമത്തിന്റെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . ഈ ചട്ടങ്ങളില്‍ ഇളവ് നല്‍കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം.