ശിവഗിരി തീർഥാടനത്തിന് ഇന്നു തുടക്കമാകും. ഇന്നു മുതല്‍ ജനുവരി ഒന്നുവരെയാണ് ശിവഗിരി തീർഥാടന മഹാമഹം നടക്കുക.
ഇന്നു രാവിലെ 7.30ന് ശ്രീനാരായണധർമ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി.
10ന് നടക്കുന്ന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. നേരത്തേ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറായിരുന്നു ഉദ്ഘാടനം ചെയ്യാനിരുന്നത്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്‍റെ നിര്യാണത്തെത്തുടർന്ന് ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം ഒഴിവാക്കിയത്.
നാളെ രാവിലെ 5.30ന് തീർഥാടന ഘോഷയാത്ര ആരംഭിക്കും. രാവിലെ 10ന് തീർഥാടന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.