‘പൊന്‍മാനി’ലെ ലിറിക്കല്‍ വീഡിയോ റിലീസായി

ബേസില്‍ ജോസഫ് നായകനായ ‘പൊൻമാൻ’ എന്ന ചിത്രത്തിലെ കല്യാണപ്പാട്ടിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി. ജ്യോതിഷ് ശങ്കറാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കണ്ണു കെട്ടി നിന്നെ മിന്നു കെട്ടി… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകർന്ന് ബിനീത രഞ്ജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രം 2025 ഫെബ്രുവരി ആറിന് പ്രദർശനത്തിനെത്തും. സജിൻ ഗോപു, ലിജിമോള്‍ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്ബോല്‍, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്ബനാടൻ, കിരണ്‍ പീതാംബരൻ, മിഥുൻ വേണുഗോപാല്‍, ശൈലജ പി അമ്ബു, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് എഴുതുന്നത്. സാനു ജോണ്‍ വർഗീസാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *