തൃശൂര്‍മേയര്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയും ; ബിജെപി നേതാവില്‍ നിന്നും കേക്ക് വാങ്ങിയതിന് വിമര്‍ശനവുമായി സിപിഐ

 തൃശൂര്‍ കോര്‍പ്പറേഷന്‍ മയറെ മാറ്റേണ്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിക്കേണ്ട കാര്യമാണെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വി.സി.

സുനില്‍കുമാര്‍. ചോറ് ഇവിടെയും കൂറ് അവിടെയുമെന്ന് രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും മേയറെ തുടരാന്‍ തീരുമാനിച്ചതാണ് പ്രശ്‌നമെന്നും അദ്ദേഹം തുറന്നടിച്ചു. ബിജെപി നേതാവ് കെ. സുരേന്ദ്രനില്‍ നിന്നും കേക്ക് സ്വീകരിച്ചതിന് പിന്നാലെയാണ് എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച്‌ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍കുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് മേയര്‍ എംകെ വര്‍ഗീസിനെതിരേ സിപിഐ ആഞ്ഞടിച്ച്‌ രംഗത്ത് വന്നത്.

ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ എംകെ വര്‍ഗീസിനെ സന്ദര്‍ശിച്ച്‌ കേക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ സംഭവം അദ്ദേഹത്തിന് ബിജെപിയോടുള്ള മൃദുസമീപനത്തെയും ആഭിമുഖ്യത്തെയും കാണിക്കുന്നതാണ് എന്നാണ് സിപിഐ ആരോപണം. തൃശൂര്‍ മേയറെ മാറ്റണമെന്ന് സിപിഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്നും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സഹായകമാകുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും പറഞ്ഞു. എന്ത് ചെയ്താലും സ്ഥാനം നഷ്ടപെടില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും എന്ത് ചെയ്താലും സഹിക്കേണ്ട നിലപാടിലേക്ക് വന്നാല്‍ എന്തുചെയ്യാനാകുമെന്നും ചോദിച്ചു. .

പ്രത്യേക സാഹചര്യത്തില്‍ മേയര്‍ ആക്കിയതാണ്. ഇനി ഒന്നും ചെയ്യാനില്ല. അദ്ദേഹം തുടരട്ടെയെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളായ ഇടതുമുന്നണിയുടെ തൃശൂര്‍ മേയര്‍ക്ക് കെ സുരേന്ദ്രന്‍ വഴിതെറ്റിവന്നു കേക്ക് കൊടുത്തതല്ലെന്നും മറ്റൊരു മേയര്‍ക്കും നല്‍കാതെ കെ സുരേന്ദ്രന്‍ വറഗ്ഗീസിന് കേക്ക് കൊടുത്തത് വെറുതേയല്ലല്ലോ എന്നും പറഞ്ഞു. ഇടതുമുന്നണിയുടെ ചെലവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യരുതെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ വിവാദങ്ങളില്‍ ഏര്‍പ്പെട്ടയാളാണ് മേയര്‍. വാക്കുകളില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ല എന്നായിരുന്നു അന്ന് മേയര്‍ നല്‍കിയ മറുപടി. ക്രിസ്മസ് സ്‌നേഹത്തിന്റെ ദിനമാണെന്നും അന്ന് ആരുവന്നാലും സ്വീകരിക്കുമെന്നാണ് മേയറുടെ നിലപാട്. ക്രിസ്തുമസ് ദിവസം തന്റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്‌നേഹത്തിന്റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നായിരുന്നു മേയര്‍ എം കെ വര്‍ഗീസിന്റെ മറുപടി. രാഷ്ട്രീയപരമല്ലെന്നും സ്‌നേഹസന്ദര്‍ശനം മാത്രമാണെന്നും കെ സുരേന്ദ്രന്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *