വിഎസ് സുനില്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നും കേക്കുമായി ഒരാള്‍ വീട്ടില്‍ വരുമ്ബോള്‍ വീട്ടില്‍ കയറരുതെന്ന് പറയാനുള്ള സംസ്‌ക്കാരം തനിക്കില്ലെന്നും തൃശൂര്‍ മേയര്‍ എം.കെ.
വര്‍ഗ്ഗീസ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യ മര്യാദയുടെ ഭാഗമാണെന്നും സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തിന് മറുപടി നല്‍കി.
ക്രിസ്മസ് സ്‌നേഹത്തിന്റെ ദിനമാണെന്നും അന്ന് ആരുവന്നാലും സ്വീകരിക്കുമെന്നാണ് മേയറുടെ നിലപാട്. ക്രിസ്തുമസ് ദിവസം തന്റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്‌നേഹത്തിന്റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നായിരുന്നു മേയര്‍ എം കെ വര്‍ഗീസിന്റെ മറുപടി. രാഷ്ട്രീയപരമല്ലെന്നും സ്‌നേഹസന്ദര്‍ശനം മാത്രമാണെന്നും കെ സുരേന്ദ്രന്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. കേക്കുമായി ഒരാള്‍ വീട്ടില്‍ വരുമ്ബോള്‍ കയറരുതെന്ന് പറയാനാകില്ല. ഇടതുപക്ഷത്ത് നില്‍ക്കുന്ന ഒരാള്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ പറയുന്നത് തെറ്റാണെന്നും സുനില്‍കുമാറിന്റെ ബാലിശമായ വിമര്‍ശനത്തിന് താന്‍ വില കല്‍പ്പിക്കുന്നില്ലെന്നും പറഞ്ഞു.
നേരത്തേ വര്‍ഗ്ഗീസിന്റെ പ്രവര്‍ത്തി കൂറ് അങ്ങും ചോറിങ്ങുമെന്ന നിലയിലാണെന്ന് സുനില്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. കേക്കുമായി ബിജെപി അദ്ധ്യക്ഷന്‍ മറ്റൊരാളുടെ അരികിലും പോകാതെ് വര്‍ഗ്ഗീസിന്റെ അരികില്‍ മാത്രം എത്തിയത് എന്തിനാണെന്നും സുനില്‍കുമാര്‍ ചോദിച്ചു. ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ വിവാദങ്ങളില്‍ ഏര്‍പ്പെട്ടയാളാണ് മേയര്‍. വാക്കുകളില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ല എന്നായിരുന്നു അന്ന് മേയര്‍ നല്‍കിയ മറുപടി.