എഡിഎം നവീൻ ബാബുവിൻ്റെ മരണം:കൈക്കൂലി നൽകിയതിൽ തെളിവില്ലെന്ന് വിജിലൻസ്

എഡിഎം നവീൻ ബാബുവിന്റെആത്മഹത്യയുമായി ബന്ധപ്പെട്ട കൈക്കുലി ആരോപണ കേസിൽ വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപോർട്ട് പുറത്ത്.ടി വി പ്രശാന്ത് നവീൻ ബാബുവിന് കൈക്കുലി നൽകിയതിന് തെളിവില്ലെന്ന് വിജിലൻസ്. വിജിലൻസ് അടുത്ത ആഴ്‌ച റിപോർട്ട് നൽകും.പെട്രാൾ പമ്ബിനു അനിമതി ലഭിക്കാൻ വേണ്ടി അപേക്ഷകനായ പ്രശാന്തിന് എഡിഎം നവീൻ ബാബുവിന് കൈക്കുലി കൊടുക്കേണ്ടി വന്നു എന്നായിരുന്നു ആരോപണം.എന്നാൽ കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്റെ മൊഴിക്കപ്പുറം മറ്റൊരു തെളിവുമില്ലെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്താനാണ് വിജിലൻസിനെ സർക്കാർ നിയോഗിച്ചത്.ഒക്ടോബർ എട്ടിന് പെട്രോൾ പമ്ബിന് എൻഒസി ലഭിച്ചു.കൈക്കൂലി കൊടുത്തെന്ന കാര്യം പ്രശാന്തിന്റെ ബന്ധുവാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പിയെ വിളിച്ചു പറയുന്നത്.ഒക്ടോബർ 14ന് വിജിലൻസ് സിഐ പ്രശാന്തിന്റെ മൊഴിയെടുത്തു അന്ന് വൈകിട്ടായിരുന്നു വിവാദമായ യാത്രയയപ്പ് യോഗവും. കളക്‌ടറേറ്റിൽ എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.പിറ്റേന്ന് ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *