ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരുന്നു. ദൃശ്യം മൂന്നാം ഭാഗത്തിനെക്കുറിച്ചുള്ള സൂചന നല്‍കി മോഹൻലാല്‍. ഗലാട്ട തമിഴിനു വേണ്ടി നടി സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹൻലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
തങ്ങളിപ്പോള്‍ ദൃശ്യം3 കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നാണ് മോഹൻലാല്‍ പറഞ്ഞത്.
ഷൂട്ട് ചെയ്യുന്നതിന് അഞ്ചുവര്‍ഷം മുമ്ബേ സംവിധായകന്‍റെ കൈയില്‍ ദൃശ്യം തിരക്കഥയുണ്ടായിരുന്നു . ഒരുപാട് പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷേ അവര്‍ക്ക് ഈ സിനിമ ബോധ്യപ്പെട്ടില്ല. ആന്‍റണിയാണ് എന്നോട് പറഞ്ഞത് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട് കേള്‍ക്കാമോ എന്ന് പറയുന്നത്. തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയെന്നും മോഹൻലാല്‍ പറഞ്ഞു.
കുടുംബത്തിന് വേണ്ടി നില്‍ക്കുന്ന ഒരാള്‍ എന്നതായിരുന്നു ആ ചിത്രത്തില്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാക്കിയ ഘടകം. ആറു വര്‍ഷത്തിന് ശേഷം ദൃശ്യം 2 പ്ലാന്‍ ചെയ്യുമ്ബോഴാണ് കോവിഡ് വന്നത്. പക്ഷേ അത് മലയാളം ഇന്‍ഡസ്ട്രിക്ക് ഗുണമായി. കാരണം ലോകമെമ്ബാടുമുള്ളവര്‍ ചിത്രം കണ്ടു. അടുത്തിടെ ഗുജറാത്തില്‍ ചിത്രീകരണം നടക്കുമ്ബോള്‍ അവിടത്തുകാരായ നിരവധിപേര്‍ ദൃശ്യം കാരണം എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. ദൃശ്യം 2ന് ശേഷം മറ്റു ഭാഷയിലെ പ്രേക്ഷകർ കൂടുതല്‍ മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങി. മലയാളത്തിന് ഒരു പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ടുവന്ന സിനിമയാണ് ദൃശ്യം. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും മോഹൻലാല്‍ കൂട്ടിച്ചേർത്തു.