ബോക്സോഫീസ് തിരിച്ച്‌ പിടിക്കാൻ സൂര്യ ; ‘സൂര്യ 44’ ടൈറ്റില്‍ ടീസര്‍ നാളെയെത്തും

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘സൂര്യ 44’. കഴിഞ്ഞ കുറച്ച്‌ നാളുകളായി ബോസ്‌ഓഫീസില്‍ പ്രതീക്ഷിച്ച വിജയം സമ്മാനിക്കാൻ സൂര്യ ചിത്രങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

അതിനാല്‍ തന്നെ സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രമാണ് ‘സൂര്യ 44’.ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ ടൈറ്റില്‍ ടീസർ ക്രിസ്തുമസിന് പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജ്. ഒരു പോസ്റ്ററും അണിയറപ്രവർത്തകർ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. റൊമാന്റിക് ആക്ഷൻ ചിത്രമായിട്ടാണ് സൂര്യ 44 ഒരുങ്ങുന്നത്.

ഏപ്രില്‍ 10 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനെപറ്റി നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. സൂര്യ 44 ഒരു ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു ലവ് സ്റ്റോറി ആണെന്നും സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് മുൻപ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു ലവ് സ്റ്റോറി ചെയ്യണമെന്നത് എന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അതും സൂര്യ സാറിനെയും പൂജ ഹെഗ്ഡെയും വച്ച്‌ ഒരു ലവ് സ്റ്റോറി ചെയ്യുമ്ബോള്‍ അതില്‍ ഞാൻ ആവേശഭരിതനായിരുന്നു എന്നും എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ കാർത്തിക് സുബ്ബരാജ് പറഞ്ഞു. ‘ലവ് ലാഫ്റ്റർ വാർ’ എന്നാണ് ‘സൂര്യ 44’ന്റെ ടാഗ് ലൈൻ. ചിത്രത്തില്‍ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ചും ചേർന്ന് നിർമിക്കുന്ന ചിത്രത്തില്‍ ജോജു ജോർജും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *