ഓരോ ദിനം കഴിയും തോറും ആഴ്സണല്‍ പുതിയ പരീക്ഷണങ്ങള്‍ നേരിട്ടു വരുകയാണ്.വിങ്ങർ ബുകായോ സാക്കയുടെ ഹാംസ്ട്രിംഗ് പരിക്ക് ആണ് ഇപ്പോള്‍ അവരുടെ പുതിയ തിരിച്ചടി.ഇത് മൂലം താരം കുറച്ചു ആഴ്ചകള്‍ക്ക് ഫൂട്ബോള്‍ കളിയ്ക്കാന്‍ പോകുന്നില്ല.പരിക്കിന്‍റെ ദൈര്‍ഗ്യം വ്യക്തം ആക്കിയിട്ടില്ല.താരം വളരെ മികച്ച രീതിയില്‍ ആണ് ഈ വാര്‍ത്തയോട് പ്രതികരിച്ചത് എന്നു പറഞ്ഞ അര്‍ട്ടേട്ട എത്രയും പെട്ടെന്നു ഒരു പുതിയ പ്ലാന്‍ സ്വരൂപ്പിക്കണം എന്നും പറഞ്ഞു.
‘ഇത് തീര്‍ത്തൂം നിരാശാജനകം ആണ്.എന്നാല്‍ അത് പറഞ്ഞു സമയം കളയാന്‍ ഞാന്‍ ഇല്ല.ഇതിനെ തീര്‍ത്തും മറികടക്കാന്‍ ടീം എന്ന നിലയില്‍ ഞങ്ങള്‍ ശ്രമിക്കും.പുതിയ രീതിയില്‍ പിച്ചില്‍ കളിയ്ക്കാന്‍ ഞങ്ങള്‍ തയ്യാറായി കഴിഞ്ഞു.അതിനാല്‍ എന്‍റെ പുതിയ പദ്ധതി എത്രയും പെട്ടെന്നു പ്രായോഗികം ആക്കാന്‍ ഞാന്‍ ശ്രമം നടത്തും.’അര്‍ട്ടേട്ട മാധ്യമങ്ങളോട് പറഞ്ഞു.ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന മല്‍സരത്തില്‍ ആണ് സാക്കക്ക് പരിക്ക് സംഭവിച്ചത്. സാക്കയ്ക്ക് പകരം റഹീം സ്റ്റര്‍ലിങ്ങിനു ടീമിലേക്ക് വരാന്‍ പറ്റിയ അവസരം ആണ് ഇത്.എന്നാല്‍ അദ്ദേഹം പരിക്ക് മൂലം ഇപ്പോള്‍ സൈഡ് ലൈനില്‍ ആണ്.