പാലോട് പടക്കകടയ്ക്ക് തീപിടിച്ചു. അപകടസമയത്ത് സ്ഥലത്ത് ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല.
ഇന്ന് രാവിലെ ആറേകാലോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. നന്ദിയോട് ആനക്കുഴിയില്‍ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള പടക്കനിര്‍മാണ കടയ്ക്കാണ് തീപിടിച്ചത്.
ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കട പൂര്‍ണമായും കത്തിനശിച്ചു.