ഭക്ഷ്യവിഷബാധ ; കാക്കനാട് എന്‍സിസി ക്യാംപ് പിരിച്ച്‌ വിട്ടു

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൊച്ചി കാക്കനാട് എന്‍സിസി ക്യാംപ് പിരിച്ച്‌ വിട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 ഓളം വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചെന്നും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരാതി അറിയിച്ചു. എന്നാല്‍ ക്യാംപിനോട് താത്പര്യകുറവുള്ള ഒരു വിഭാഗം കുട്ടികള്‍ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്‌നമെന്നാണ് മറുഭാഗത്തിന്റെ ആരോപണം.

തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

ഈ മാസം 20നാണ് ക്യാമ്ബ് തുടങ്ങിയത്. കാക്കനാട് കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്ബില്‍ പങ്കെടുത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്ബില്‍ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതല്‍ പേര്‍ക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നുവീണു. കൂടുതല്‍ പേര്‍ക്കും കഠിനമായ വയറുവേദനയാണ്. ചിലര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *