ഈ പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ആരോഗ്യ ഗുണങ്ങള്‍ നിരവധി

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ സരസഫലമാണ് ബ്ലൂബെറി. ചർമ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്നു.

മുഖത്തെ ചുളിവുകള്‍, പാടുകള്‍, വരണ്ട ചർമ്മം എന്നിവ അകറ്റുന്നതിനും ബ്ലൂബെറി സഹായകമാണ്. നിങ്ങള്‍ക്ക് സരസഫലങ്ങള്‍ അലർജിയുണ്ടെങ്കില്‍ ഭക്ഷണത്തില്‍ ബ്ലൂബെറി ചേർക്കുന്നത് ഒഴിവാക്കുക.

വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ ബ്ലൂബെറിയില്‍ അടങ്ങിയിട്ടുണ്ട്. കുഞ്ഞിൻ്റെ ന്യൂറല്‍ ട്യൂബിൻ്റെ ആരോഗ്യകരമായ വികാസത്തിന് ഫോളേറ്റ് നിർണായകമാണ്. വിറ്റാമിൻ സി അമ്മയിലുള്ള വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു.

ബ്ലൂബെറിയില്‍ ആൻ്റിഓക്‌സിഡൻ്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തില്‍ ആൻ്റി ഓക്‌സിഡൻ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ബ്ലൂബെറിയില്‍ ആൻ്റി ഓക്‌സിഡൻ്റുകള്‍ അടങ്ങിയിരിക്കുന്നു.

ഉയർന്ന ആന്റി ഓക്‌സിഡൻ്റുകള്‍ അടങ്ങിയ ബ്ലൂബെറി ഓക്‌സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. വിറ്റാമിൻ സി, കെ, മാംഗനീസ് എന്നിവ അടങ്ങിയ ബ്ലൂബെറി രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുക മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ഗുണം ചെയ്യും.

ഉയർന്ന നാരുകളുള്ള ബ്ലൂബെറി, ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും സമയത്ത് മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങള്‍ തടയുന്നതിനും ഗുണം ചെയ്യുന്നു. ബ്ലൂബെറി കലോറി വളരെ കുറവാണ്. ഒരു കപ്പ് ഫ്രഷ് ബ്ലൂബെറിയില്‍ ഏകദേശം 84 കലോറി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ബ്ലൂബെറി പതിവായി കഴിക്കുന്നത് ഓർമ്മശക്തി കൂട്ടുന്നതിന് ഫലപ്രദമാണ്. ബ്ലൂബെറി സ്മൂത്തിയായോ സാലഡിനൊപ്പമോ കഴിക്കാവുന്നതാണ്. വിറ്റാമിൻ കെ അടങ്ങിയ ബ്ലൂബെറിയും മറ്റു ബെറിപ്പഴങ്ങളും ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തന്നത് ഹൃദയാഘാതം, പക്ഷാഘാതം, എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *