ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ തകർപ്പൻ വിജയവുമായി ബേണ്‍മൗത്ത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബേണ്‍മൗത്ത്.
തരിപ്പണമാക്കിയത്. 28 പോയിന്റ് വിജയത്തില്‍ ബേണ്‍മൗത്ത് ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് കയറി. തുടക്കം തന്നെ യുണൈറ്റഡിന് പാളിച്ചയായിരുന്നു.
29-ാം മിനിറ്റില്‍ ഡീൻ ഹ്യുസനിലൂടെയായിരുന്നു ബോണ്മൗതിന്റെ ആദ്യ ഗോള്‍. രണ്ടാം പകുതിയില്‍ ബോണ്മൗത് തങ്ങളുടെ രണ്ടാം ഗോള്‍ നേടി. 61-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടി ക്ലൂയിവർട്ട് ഗോളാക്കി മാറ്റുകയായിരുന്നു. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം സെമന്യോയിലൂടെ ബോണ്മൗത് മൂന്നാം ഗോളും നേടി. തോല്‍വിയോടെ യുണൈറ്റഡ് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.