ഐ എസ്‌ എല്ലില്‍ വമ്ബന്‍ ജയവുമായി ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്

ഐ എസ്‌ എല്ലില്‍ വമ്ബന്‍ ജയവുമായി ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. മുഹമ്മദൻസ് എഫ്സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സിന് ഹാപ്പി ക്രിസ്മസ്.

ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ നാലാം ജയമാണ്. നോഹ സദൂയ്, അലെക്‌സാന്‍ഡ്രേ കൊയെഫ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദന്‍സിന്റെ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ റോയിയുടെ പിഴവു ഗോളായിരുന്നു.13 കളിയില്‍ 14 പോയിന്റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്സ്. മൈക്കല്‍ സ്റ്റാറേ മടങ്ങിയശേഷം ഇടക്കാല പരിശീലകന്‍ ടി ജി പുരുഷോത്തമന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്.അടുത്ത മത്സരം 29ന്, ജംഷഡ്പുര്‍ എഫ് സിയാണ് എവേ ഗ്രൗണ്ടിലെ എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *