സലായുടെ മാസ്റ്റര്‍ക്ലാസില്‍ ആറാടി ലിവര്‍പൂള്‍; ടോട്ടൻഹാമിനെ തകര്‍ത്തു

മൊഹമ്മദ് സലായുടെ മാസ്റ്റര്‍ക്ലാസ് പ്രകടനത്തില്‍ ടോട്ടന്‍ഹാമിനെ തകർത്ത് ലിവർപൂള്‍. മൂന്നിനെതിരെ ആറ് ഗോളിനാണ് ചെമ്ബടയുടെ ജയം.

ഇതോടെ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ നാല് പോയിന്റ് കൂടി നേടി. നോര്‍ത്ത് ലണ്ടനില്‍ ആര്‍നെ സ്ലോട്ടിന്റെ ടീം കലാപം തന്നെയാണ് സൃഷ്ടിച്ചത്. സലാ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും അടങ്ങുന്ന മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

229 ഗോളുകളോടെ ലിവര്‍പൂളിന്റെ നാലാമത്തെ ടോപ് സ്‌കോററായി ഈ 32കാരന്‍. ബില്ലി ലിഡലിനെ മറികടന്നിട്ടുണ്ട്. ഇയാന്‍ റഷ് (346), റോജര്‍ ഹണ്ട് (285), ഗോര്‍ഡന്‍ ഹോഡ്സണ്‍ (241) എന്നിവരാണ് സലായുടെ മുന്നിലുള്ളത്. ലിവര്‍പൂളിന്റെ ലൂയിസ് ഡയസും ഇരട്ടഗോള്‍ നേടി. അലക്സിസ് മാക് അലിസ്റ്ററും ഡൊമിനിക് സോബോസ്ലായിയും സ്കോർ ചെയ്തു.

25 മത്സരങ്ങളില്‍ 21 എണ്ണവും ലിവർപൂള്‍ വിജയിച്ചു. കിരീടപ്പോരാട്ടത്തില്‍ ലീഡ് ശക്തമാക്കാന്‍ ചെല്‍സിയ്ക്കെതിരെ ഒരു മത്സരവുമുണ്ട്. 1997ന് ശേഷം ആദ്യമായാണ് ടോട്ടന്‍ഹാം സ്വന്തം തട്ടകത്തിലെ ലീഗ് മത്സരത്തില്‍ ആറ് ഗോളുകള്‍ വഴങ്ങുന്നത്. ജെയിംസ് മാഡിസണ്‍, ഡെജന്‍ കുലുസെവ്സ്‌കി, ഡൊമിനിക് സോളങ്കെ എന്നിവര്‍ ടോട്ടന്‍ഹാമിനായി സ്‌കോര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *