കോടികള്‍ വിലമതിക്കുന്ന വാച്ചുകളുമായി ദമ്ബതികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

ദുബായില്‍ നിന്ന് ഏകദേശം 13 കോടി രൂപ വിലമതിക്കുന്ന രണ്ട് വാച്ചുകള്‍ കടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികളായ ദമ്ബതികളെ പിടികൂടി.

ദുബായില്‍ നിന്ന് സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരുടെ കൈവശം ശതകോടീശ്വരന്മാരുടെയോ സെലിബ്രിറ്റികളുടെയോ കൈയില്‍ കാണപ്പെടുന്ന ഓഡെമർസ് പിഗ്വെറ്റ് റോയല്‍ ഓക്ക്, റിച്ചാർഡ് മില്ലെ എന്നീ കമ്ബനികളുടെ വാച്ചുകളാണ് ഉണ്ടായിരുന്നത്. ഇരുവരെയും അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച്‌ കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. (Crime )

ആദ്യം യുവതിയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ വാച്ച്‌ ഭർത്താവ് സമ്മാനമായി നല്‍കിയതാണെന്ന് മറുപടി നല്‍കി. ഭർത്താവിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അദ്ദേഹം അടുത്ത വിമാനത്തില്‍ എത്തുമെന്നും ഇവർ പറഞ്ഞു. തൊട്ടുപിന്നാലെയുള്ള വിമാനത്തില്‍ എത്തിയ യുവതിയുടെ ഭർത്താവിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വാച്ച്‌ തന്‍റേതാണെന്നും അതിന്‍റെ വില ഏകദേശം 1000 രൂപയാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വാച്ചിന്‍റെ ബില്ല് ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടപ്പോള്‍ ബില്ല് നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം മറുപടി നല്‍കി.

എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തങ്ങള്‍ രാജസ്ഥാനിലെ പ്രതാപ്ഗഢ് സ്വദേശികളാണെന്നും വാച്ച്‌ കടത്താനായി ദുബായില്‍ പോയതായിരുന്നുവെന്നും ഇരുവരും കസ്റ്റംസിന് മൊഴി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *