കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. എളങ്കുന്നപ്പുഴ മാലിപ്പുറം മഠത്തിപ്പറമ്ബില്‍ വീട്ടില്‍ ജോണ്‍സണ്‍ (36), മാലിപ്പുറം നികത്തിത്തറ വീട്ടില്‍ റിനീഷ് (34), ചാപ്പാ കടപ്പുറം ഭാഗത്ത് കൊല്ലംപറമ്ബില്‍ വീട്ടില്‍ ജിലോഷ് (42) എന്നിവരെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം സ്വദേശിയായ കമിതാക്കളെയാണ് ബീച്ചിലെത്തിയ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും കവരുകയും ചെയ്തു. ഇൻസ്പെക്ടർ സുനില്‍ തോമസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.ഐ ടി.എസ്. സനീഷ്, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ എ.യു. ഉമേഷ്, ടി.സി. സുനില്‍കുമാർ, ആൻറണി ഫ്രെഡ്ഡി ഫെർണാണ്ടസ് എന്നിവരാണ് ഉണ്ടായിരുന്നത്.