സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. കോവളത്ത് ഇന്ന് വൈകുന്നേരം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സമ്മേളന നടപടിക്രമങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. പുതിയ ജില്ലാ കമ്മിറ്റിയെ സമ്മേളനം ഇന്ന് തിരഞ്ഞെടുക്കും. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേയ്ക്കുള്ള പ്രതിനിധികളെയും യോ?ഗം തിരഞ്ഞെടുക്കും.
യുവനേതാക്കളെ പുതിയ കമ്മിറ്റിയിലേയ്ക്ക് പരി?ഗണിച്ചേക്കും. എം എല്‍ എ മാരായ വി കെ പ്രശാന്ത്, ജി സ്റ്റീഫന്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് തുടങ്ങിയവര്‍ ജില്ല കമ്മിറ്റിയിലേക്കെത്തിയേക്കും. നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് തന്നെ വീണ്ടും തുടര്‍ന്നേക്കും.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചകള്‍ ഇന്നലെ അവസാനിച്ചിരുന്നു. ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനമാണുയര്‍ന്നത്.