പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും കൊണ്ട് നിറഞ്ഞതാണ് ബദാം. ആന്റിഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമാണ് ബദാം. ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.
ശരീര ഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്നവർക്കുള്ള മികച്ച ലഘുഭക്ഷണം മുതല്‍ ബുദ്ധി വളർച്ചയ്ക്ക് കുട്ടികള്‍ക്ക് അനുയോജ്യമാണ് എന്നതടക്കം ബദാം അവിശ്വസനീയമാംവിധം പോഷക സാന്ദ്രമാണ്. എന്നാല്‍ ഒരു ദിവസം എത്ര ബദാം കഴിക്കണം? അവ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണ്? അവ എങ്ങനെ കഴിക്കാം? എന്നൊക്കെ ഇനി ചിന്തിച്ച് ആശയക്കുഴപ്പത്തിലാകേണ്ട.
ഒരു ദിവസം എത്ര ബദാം കഴിക്കാം?
ദിവസം മുഴുവൻ ഊർജം കിട്ടാനായി ഒരു പിടി ബദാം കഴിച്ചാല്‍ മതി. ഒരു പിടി ബദാം എന്നത് ഏകദേശം 7-8 എണ്ണം ആയിരിക്കും. അവ വെള്ളത്തിലോ പാലിലോ കുതിർത്ത് കഴിക്കാം അല്ലെങ്കില്‍ അസംസ്കൃതമായും കഴിക്കാം. ഉണങ്ങിയ ബദാം വറുത്തും കഴിക്കാം. ബദാം ബട്ടർ വീട്ടില്‍ തയ്യാറാക്കി ബ്രെഡിനൊപ്പം കഴിക്കാം.
ബദാം എപ്പോള്‍ കഴിക്കണം?
രാവിലെ പ്രത്യേകിച്ച് വെറും വയറ്റില്‍ ബദാം കഴിക്കുന്നതാണ് നല്ലത്. ഇതിലൂടെ ദിവസം മുഴുവൻ ആവശ്യമായ ഊർജം ലഭിക്കും. വർക്കൗട്ടിന് മുമ്ബ് പെട്ടെന്ന് ഊർജം ലഭിക്കുന്നതിനുള്ള മാർഗമാണ് ബദാം. വ്യായാമത്തിന് ശേഷം, ഗ്രീക്ക് യോഗർട്ട് പോലുള്ള പ്രോട്ടീൻ ഭക്ഷണത്തിനൊപ്പം ബദാം ചേർത്ത് കഴിക്കാം. വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ലഘുഭക്ഷണത്തിന് പകരം ഒരു പിടി ബദാം കഴിക്കുക. രാത്രിയില്‍ ബദാം കഴിക്കുന്നത് നല്ല ഉറക്കം നല്‍കും. കാരണം അവയില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് വിശ്രമം പ്രോത്സാഹിപ്പിക്കുകയും ഉറക്കമില്ലായ്മ കുറയ്ക്കുകയും ചെയ്യുന്നു.
എങ്ങനെ കഴിക്കണം?
പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുന്നതിന്, ബദാം ശരിയായ തരത്തിലുള്ള ഭക്ഷണവുമായി ജോടിയാക്കി കഴിക്കണം. ബദാം ആപ്പിളിനോ വാഴപ്പഴത്തിനോ ഒപ്പം കഴിക്കാം. കാല്‍സ്യം, പ്രോട്ടീൻ എന്നിവയുടെ അളവ് വർധിപ്പിക്കാൻ ബദാം തൈര് അല്ലെങ്കില്‍ പാലുമായി യോജിപ്പിക്കുക. ചെറുചൂടുള്ള പാലില്‍ ബദാം ചേർത്ത് കുടിക്കാം. കുട്ടികള്‍, പ്രത്യേകിച്ച് വിദ്യാർത്ഥികള്‍, ഗർഭിണികള്‍, കായികതാരങ്ങള്‍, പ്രമേഹമുള്ളവർ, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവർ എന്നിവർ എപ്പോഴും ബദാം കഴിക്കണം. വൃക്കയില്‍ കല്ലുള്ളവർക്ക് ബദാം ഒഴിവാക്കാം.
മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.