കനത്ത മഴയിലും പൊരിഞ്ഞ പോരാട്ടത്തിലൂടെ ഉഡിനീസിനെ തോല്‍പ്പിച്ച് ഇന്റര്മിലാന് കോപ്പ ഇറ്റാലിയ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
സ്വന്തം തട്ടകമായ സാന്‍സിറോയില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ പോരില്‍ ഉഡിനീസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്റര്‍ തോല്‍പ്പിച്ചത്.
ആദ്യ പകുതിയില്‍ മാര്‍ക്കോ അര്‍നോട്ടോവിച്ചും ക്രിറ്റിയന്‍ അസ്ലാനിയും നേടിയ ഗോളുകളാണ് ഇറ്റാലിയന്‍ വമ്ബന്മാര്ക്ക് വിജയം സമ്മാനിച്ചത്.
30-ാം മിനിറ്റില്‍ ടറേമിയുടെ അസിസ്റ്റിലാണ് അര്‍നോട്ടോവിച് ഗോള്‍ നേടിയത്. ഒരു ഗോള്‍ ലീഡായ ശേഷം കുറേക്കൂടി ഉണര്‍ന്നു കളിച്ച ഇന്റര്‍ ആദ്യ പകുതി തീരും മുമ്ബേ അടുത്ത ഗോളും നേടി ലീഡ് ഇരട്ടിപ്പിച്ചു. കോര്‍ണര്‍ കിക്കെടുത്ത ക്രിസ്റ്റിയന്‍ അസ്ലാനി നേരിട്ട് പന്ത് വലയിലേക്കെത്തിച്ചായിരുന്നു ആ മനോഹര ഗോള്‍ നേടിയത്. ഇന്ററിന്റെ ഗെയിംപ്ലാനിന് മുന്നില്‍ ഉഡിനീസ് പദ്ധതികള്‍ പാടെ പൊളിയുന്ന കാഴ്ച്ചയാണ് കണ്ടത്.
ഇന്റര്‍ കൂടി വിജയിച്ചതോടെ കോപ്പ ഇറ്റാലിയയിലെ ഇത്തവണത്തെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചു. ക്വാര്‍ട്ടര്‍ ലൈനപ്പും തയ്യാറായി. ഒടുവില്‍ ജയിച്ചു കയറിയ ഇന്ററിന് ക്വാര്‍ട്ടറില്‍ ലാസിയോ ആണ് എതിരാളികള്‍ ഫെബ്രുവരി അഞ്ചിനാ
ണ് ക്വാര്‍ട്ടര്‍ മത്സരങ്ങളെല്ലാം നടക്കുക. മറ്റൊരു വമ്ബന്‍ ടീമായ എസി മിലാന് റോമയാണ് എതിരാളികള്‍. യുവെന്റസും എംപോളിയും തമ്മില്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്ബോള്‍ അറ്റ്ലാന്റ ബൊളോഗ്നയെ നേരിടും.