മണ്ഡലപൂജ; തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര നാളെ പുറപ്പെടും

മണ്ഡലപൂജയ്ക്ക് അയ്യന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പുറപ്പെടും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 26 ന് സന്നിധാനത്ത് എത്തും.

നാളെ രാവിലെ 7 മണിക്ക് തങ്കയങ്കി ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. വിവിധ ക്ഷേത്രങ്ങളിലൂടെ കടന്നുപോകുന്ന ഘോഷയാത്രയ്ക്ക് സ്വീകരണങ്ങള്‍ ഒരുക്കും. ആദ്യ ദിവസം രാത്രികാല വിശ്രമം ഒരുക്കിയിരിക്കുന്നത് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലാണ് . പിറ്റേന്ന് രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും അതിനടുത്ത ദിവസം പെരുനാട് ധർമ്മശാസ്താ ക്ഷേത്രത്തിലുമാണ് ഘോഷയാത്ര രാത്രി വിശ്രമിക്കുക .>

ഇരുപത്തിയഞ്ചാം തീയതി രാവിലെ എട്ടുമണിക്ക് പെരുനാട് ശാസ്താക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര ആരംഭിച്ച്‌ രാവിലെ 11 മണിയോടെ നിലയ്ക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടർന്ന് ഉച്ചയ്ക്ക് ഒന്നരക്ക് ഘോഷയാത്ര പമ്ബയില്‍ എത്തും. പമ്ബയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് വൈകീട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും.ശരണ്‍ കുത്തിയില്‍ ഘോഷയാത്ര സ്വീകരിക്കാൻ ദേവസ്വം ബോർഡ് ഭാരവാഹികളും ബോർഡ് ഉദ്യോഗസ്ഥരും എത്തിചേരും.

തുടർന്ന് ആചാരപൂർവം സ്വീകരിച്ച്‌ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്ബോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേർന്ന് തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാർത്തി 6.30-ന് ദീപാരാധന നടക്കും. 26-ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *