ഇസ്രയേല്‍ ഗാസയില്‍ ജലവിതരണം തടയുന്നെന്ന് ആരോപണം

 ഗാസയിലെ ജലവിതരണം ഇസ്രയേല്‍ സൈന്യം തടയുന്നെന്ന് ആരോപിച്ച്‌ അന്താരാഷ്ട്ര സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്‌ (എച്ച്‌.ആർ.ഡബ്ല്യു) രംഗത്ത്.

ബോധപൂർവ്വം ജലലഭ്യത തടസപ്പെടുത്തി ഗാസയിലെ സാധാരണക്കാരെ ഇസ്രയേല്‍ വംശഹത്യയിലേക്ക് തള്ളിവിടുകയാണെന്നും എച്ച്‌.ആർ.ഡബ്ല്യു കുറ്റപ്പെടുത്തി.

ജല, ശുചീകരണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ആക്രമിക്കുന്നതായും ചൂണ്ടിക്കാട്ടി. അതേ സമയം, എച്ച്‌.ആർ.ഡബ്ല്യു നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപണങ്ങള്‍ നിഷേധിച്ച്‌ ഇസ്രയേല്‍ പ്രതികരിച്ചു. കടുത്ത ഭക്ഷ്യ, ജല ക്ഷാമത്തിലൂടെയാണ് ഗാസ കടന്നുപോകുന്നത്. ഇതുവരെ 45,200 ലേറെ പേരാണ് ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *