ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം എസ് സൊല്യൂഷന്‍സ് അധികൃതരെ നോട്ടീസ് നല്കി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നല്കിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് നീക്കം.
മറ്റു സ്വകാര്യ ട്യൂഷന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴി കൂടി രേഖപ്പെടുത്താനാണ് നീക്കം.
പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ ശേഷം എഫ്ഐആര്‍ ഇടുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.