മീൻ എണ്ണ ഗുളിക അഥവാ ഫിഷ് ഓയില്‍ സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍ നിന്നും അവയുടെ തോലുകളില് നിന്നുമാണ് മീൻ എണ്ണ എടുക്കുന്നത്.
ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്.
മീൻ എണ്ണ കഴിക്കുന്നവർക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് കൂടാതെ മീൻ എണ്ണയിലൂടെ കൊളസ്ട്രോളിന്റെ അളവ്, ട്രൈഗ്ലിസറൈഡ്സ്, രക്തസമ്മർദം എന്നിവ കുറയ്ക്കാം.
ഇതിന്റെ തുടർച്ചയായ ഉപയോഗം ചർമ്മ രോഗങ്ങളെ പ്രതിരോധിച്ച് ചർമ്മത്തെ മിനുസമുളളതാക്കി തീർക്കുന്നു. മീൻ എണ്ണയില്‍ 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലദോഷം, ചുമ, ഫ്ലൂ എന്നീ രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ് മീനെണ്ണ. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വാർദ്ധക്യത്തിലെ കാഴ്ചയെ മെച്ചപ്പെടുത്തുന്നു. അതിനാല്‍ പ്രായമായവർ മീനെണ്ണ കഴിക്കുന്നത് നല്ലതാണ്. അതേ സമയം മീനെണ്ണ ഉപയോഗിക്കുമ്ബോള്‍ കൃത്യമായ അളവ് പാലിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ കഴിച്ചു തുടങ്ങുന്നതിന് മുൻപ് ഒരു ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നല്ലതാണ്.