അബുദബിയില്‍ നിന്നും കോഴിക്കോട്ടേക്ക് ഇന്‍ഡിഗോ സർവ്വീസ് ആരംഭിക്കുന്നു. ഡിസംബർ 21 മുതല്‍ സർവ്വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.
കോഴിക്കോട് നിന്ന് പുലർച്ചെ 1.55 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 4.35 ന് അബുദബിയിലെത്തും. അബുദബിയില്‍ നിന്ന് രാവിലെ 5.35 ന് പുറപ്പെട്ട് 10.50 ന് കോഴിക്കോട്ടെത്തുന്ന രീതിയിലാണ് നിലവില്‍ സർവീസ് ഷെഡ്യൂല്‍ ചെയ്തിരിക്കുന്നത്.
അവധിക്കാലമായതോടെ യുഎഇയില്‍ നിന്നും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുളള ടിക്കറ്റ് നിരക്കില്‍ വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. ഇന്‍ഡിഗോ അബുദബി – കോഴിക്കോട് സർവീസ് ആരംഭിക്കുന്നത് നാട്ടിലെത്താന്‍ കാത്തിരിക്കുന്നവർക്ക് ആശ്വാസകരമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പുതിയ സർവ്വീസിനായുളള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോടുനിന്ന് അബുദബിയിലേക്ക് 468 ദിർഹമും അബുദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 391 ദിർഹമുമാണ് ഈ കാലയളവിലെ നിലവിലെ ഏറ്റവും കുറഞ്ഞ നിരക്ക്.നിലവില്‍ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇന്‍ഡിഗോ സർവീസ് നടത്തുന്നുണ്ട്