അല്‍ ദൈദില്‍ വിക്ടോറിയ സ്‌കൂളും പള്ളികളും സ്ഥാപിക്കാന്‍ നിര്‍ദേശം

അല്‍ ദൈദ് നഗരത്തില്‍ വിക്ടോറിയ സ്‌കൂളിന്റെ ശാഖ സ്ഥാപിക്കാനും മധ്യമേഖലയില്‍ പത്ത് പുതിയ പള്ളികളുടെ നിര്‍മാണം ആരംഭിക്കാനും സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.

സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചു. ‘ഡയറക്‌ട് ലൈന്‍’ റേഡിയോ പരിപാടിയിലൂടെ ഇസ്്‌ലാമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ അബ്ദുല്ല ഖലീഫ ബിന്‍ യാറൂഫ് അല്‍ സബൂസിയും പൊതുമരാമത്ത് വകുപ്പ് ചെയര്‍മാന്‍ എഞ്ചി. അലി ബിന്‍ ശഹീന്‍ അല്‍ സുവൈദിയുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇരു പദ്ധതിയും പൂര്‍ത്തിയാകുമെന്നും 2025 അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്നും പ്രതീക്ഷിക്കുന്നു.

എമിറേറ്റിലെ വിക്ടോറിയ സ്‌കൂളുകളുടെ എല്ലാ ശാഖകളിലും നഴ്‌സറി വിഭാഗം കൂട്ടിച്ചേര്‍ക്കാനും ഈ നഴ്‌സറികള്‍ക്കായി സമര്‍പ്പിത കെട്ടിടങ്ങള്‍ നിര്‍മിക്കാനും ഭരണാധികാരി നിര്‍ദേശം നല്‍കിയിട്ടുണ്ട്.പതിനേഴ് വര്‍ഷം മുമ്ബാണ് ഷാര്‍ജയില്‍ വിക്ടോറിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആദ്യമായി സ്ഥാപിച്ചത്. ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയുമായി സഹകരിച്ച്‌ ആണ് സ്‌കൂള്‍ സ്ഥാപിച്ചത്. തുടര്‍ന്ന് നിരവധി ശാഖകള്‍ തുറക്കുകയുണ്ടായി.അല്‍ ദൈദില്‍ വിക്ടോറിയ സ്‌കൂളും പള്ളികളും സ്ഥാപിക്കാന്‍ നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *