കട നടത്തിപ്പുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; തടയാനെത്തിയ പൊലീസുകാരന് സോഡാക്കുപ്പി കൊണ്ട് അടിയേറ്റു

പുല്ലുപാറ ജംക്‌ഷനിലല്‍ കടനടത്തിപ്പുകാർ തമ്മിലുണ്ടായ സംഘർഷം തടയാനെത്തിയ സിവില്‍ പൊലീസ് ഓഫിസർക്കു സോഡാക്കുപ്പി കൊണ്ട് അടിയേറ്റു.

സംഭവത്തില്‍ അഞ്ചുപേർ അറസ്റ്റില്‍. ശബരിമല സ്പെഷല്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മൂന്നാർ പൊലീസ് സ്‌റ്റേഷനിലെ സിപിഒ കരിമണ്ണൂർ സ്വദേശി കെ.എ.മുഹമ്മദിന് (29) ആണു പരുക്കേറ്റത്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തൊട്ടടുത്തു കടകള്‍ നടത്തുന്നവർ തമ്മില്‍ നാളുകളായി തുടരുന്ന തർക്കമാണു സംഘട്ടനത്തില്‍ കലാശിച്ചത്. പുല്ലുപാറ സ്വദേശികളായ ഷാജി (55), മകൻ അർജുനൻ (20), സുജിത്ത് (38), സഹോദരൻ സുജില്‍ (34), പ്രദേശവാസിയായ ജുബി ജോയി (31) എന്നിവരാണു പിടിയിലായത്.
സംഭവത്തില്‍ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *