നവീകരിച്ച ശക്തന് തമ്ബുരാന് കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം നാളെ. കേന്ദ്രമന്ത്രി സുരേഷ് ഗോപി മ്യൂസിയം ജനങ്ങള്‍ക്കായി തുറന്ന് നല്‍കും.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ആധുനിക രീതിയിലാണ് കൊട്ടാരം പുനസജ്ജീകരിച്ചിരിക്കുന്നത്. ഒരു നൂറ്റാണ്ടു മുൻപ് കൊച്ചിന് ആര്‍ക്കിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ശ്രീമൂലം ചിത്രശാലയാണ് പിന്നീട് തൃശൂര്‍ പുരാവസ്തു മ്യൂസിയമായി വികസിച്ചത്.
പിന്നീട് കൊല്ലങ്കോട് ഹൗസിലേക്ക് മാറ്റിയ മ്യൂസിയം അപൂര്‍വ്വ പുരാവസ്തുക്കള്‍ കൂടി ഉള്‍പ്പെടുത്തി 2005-ല്‍ ശക്തന് തമ്ബുരാന് കൊട്ടാരത്തില്‍ പുനസജ്ജീകരിക്കപ്പെട്ടു. ചരിത്രാതീത കാലം മുതല്‍ ഐക്യകേരളത്തിന്റെ രൂപീകരണ ഘട്ടം വരെയുള്ള പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുത്തിയാണ് നിലവില്‍ മ്യൂസിയം നവീകരിച്ചിരിക്കുന്നത്.