എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യ ഉപാധികളില്‍ ഇളവ്.
ജില്ല വിട്ട് പോകാന്‍ പാടില്ലെന്ന ഉപാധിയും ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് യോഗങ്ങളിലും ഇനി പി പി ദിവ്യയ്ക്ക് പങ്കെടുക്കാം. എല്ലാ തിങ്കളാഴ്ചയും പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥ മാറ്റി ആവശ്യപ്പെടുന്ന സമയത്ത് മാത്രം ഹാജരായാല്‍ മതിയെന്ന ഇളവും നല്‍കിയിട്ടുണ്ട്.
നവംബര്‍ എട്ടിനാണ് ജാമ്യം ലഭിച്ച ശേഷം പി പി ദിവ്യ ജയില്‍മോചിതയായത്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ദിവ്യയെ അഭിഭാഷകനും പാര്‍ട്ടി നേതാക്കളും സ്വീകരിച്ചിരുന്നു. അന്നുണ്ടായിരുന്ന കര്‍ശന ഉപാധികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്.