റഷ്യൻ ജനറല്‍ ഇഗോർ കിറിലോവ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉസ്ബെക് പൗരൻ അറസ്റ്റിലായി. യുക്രെയ്നുവേണ്ടി ബോംബ് സ്ഥാപിച്ചതും റിമോട്ട് ഉപയോഗിച്ചു പൊട്ടിച്ചതും ഇയാളാണെന്നു റഷ്യൻ അന്വേഷണ സംഘം പറഞ്ഞു.
റഷ്യയുടെ ആണവ-രാസ-ജൈവ ആയുധവിഭാഗം മേധാവി ആയിരുന്ന കിറിലോവ് ചൊവ്വാഴ്ച മോസ്കോയില്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം യുക്രെയ്ൻ ചാരസംഘടനയായ എസ്ബിയു ഏറ്റെടുത്തിരുന്നു.അറസ്റ്റിലായ ഉസ്ബെക് പൗരന്‍റെ പേര് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ കുറ്റം സമ്മതിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. പ്രതിഫലമായി പത്തു ലക്ഷം ഡോളറും യൂറോപ്യൻ രാജ്യത്ത് താമസവും വാഗ്ദാനം ചെയ്തിരുന്നതായി ഇയാള്‍ പറയുന്നു.