പാലപ്പിള്ളിയില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി. കെഎഫആർഐ ക്ക് സമീപമാണ് കടുവ ഇറങ്ങിയത്. റോഡ് മുറിച്ച് കശുമാവില്‍ തോട്ടത്തിലേക്ക് കടുവ ചാടിയതായി പ്രദേശവാസികള്‍ പറഞ്ഞു.
തുടർന്ന് വനമുക്ക് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി.
കടുവാപ്പേടി ഉള്ളതിനാല്‍ സ്ഥലത്ത് കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കടുവയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് അടിയന്തരമായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ട്രഞ്ച് സ്ഥാപിച്ച് ആന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.