മോഹൻ ബഗാന്റെ മുൻ പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റില്‍ ഉള്ളതായി റിപ്പോർട്ട്.
ഇന്നലെ പരിശീലകൻ സ്റ്റാറേയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ തേടുകയാണ്. ഇപ്പോള്‍ ഐ ലീഗ് ക്ലബായ ഇന്റർ കാശിയുടെ പരിശീലകബാണ് ഹബാസ്.
ഒരു സീസണ് മുമ്ബ് മോഹൻ ബഗാനെ ഐ എസ് എല്‍ ഷീല്‍ഡ് നേതാക്കിയ പരിശീലകനാണ് ഹബാസ്. അവിടെ ടെക്നിക്കല്‍ ഡയറക്ടർ ആയി തിരികെയെത്തിയത് ഹബ്ബാസ് അവസാനം പരിശീലകനായി തന്നെ മാറുക ആയിരുന്നു. ഐ എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ പരിശീലകനാണ് ഹബാസ്.
2019-20ല്‍ എ ടി കെയ്ക്ക് കിരീടം നേടിക്കൊടുത്തു. 2014ല്‍ എ ടി കെ കൊല്‍ക്കത്തയെ ഐ എസ് എലിലെ ആദ്യ ചാമ്ബ്യൻസ് ആക്കിയതും അന്റോണിയോ ലോപസ് ഹബാസ് ആയിരുന്നു. ഐ എസ് എല്‍ തുടക്കത്തില്‍ കൊല്‍ക്കത്തയില്‍ രണ്ട് സീസണില്‍ ഉണ്ടായിരുന്ന ലോപസ് പിന്നീട് 2016ല്‍ പൂനെ സിറ്റിക്ക് ഒപ്പവും ഉണ്ടായിരുന്നു. സ്പാനിഷുകാരനായ ലോപസ് അത്ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ തുടങ്ങിയ ക്ലബുകള്‍ക്കായി മുമ്ബ് ഫുട്ബോള്‍ കളിച്ചിട്ടുണ്ട്.