സന്തോഷ് ട്രോഫി: കേരളത്തിന് ഇന്ന് മേഘാലയപ്പോര്

സന്തോഷ് ട്രോഫിയില്‍ കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് ഇന്ന് കടുത്ത പോരാട്ടം. ആദ്യ കളിയില്‍ ഗോവയെ 4 -3ന് കടന്ന ടീമിന് രണ്ടാം മത്സരത്തില്‍ മേഘാലയയാണ് എതിരാളികള്‍.

ഗ്രൂപ് ബി പോയന്റ് നിലയില്‍ കേരളം രണ്ടാമതും മേഘാലയ തൊട്ടുപിറകില്‍ മൂന്നാമതുമാണ്.

ആദ്യ മത്സരത്തില്‍ വടക്കുകിഴക്കൻ സംസ്ഥാനക്കാർ തമിഴ്നാടിനെ 2 -2ന് സമനിലയില്‍ പിടിച്ചിരുന്നു. രണ്ടു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ടീമിന്റെ തിരിച്ചുവരവ്. ഗോവക്കെതിരെ അക്ഷരാർഥത്തില്‍ മുന്നില്‍നിന്ന കേരളം 4 -1ന് മുന്നില്‍നിന്ന ശേഷം അവസാന മിനിറ്റുകളില്‍ രണ്ടെണ്ണം വഴങ്ങിയാണ് സ്കോർ അടുത്തെത്തിച്ചത്. റിയാസ്, അജ്സല്‍, നസീബ് റഹ്മാൻ, ക്രിസ്റ്റി ഡേവിസ് എന്നിവരായിരുന്നു കേരള നിരയിലെ സ്കോറർമാർ.

Leave a Reply

Your email address will not be published. Required fields are marked *