ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് ഉടനില്ല

 ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് 2025 അവസാനമോ 2026 ആദ്യമോ നടത്തുമെന്ന് ഇടക്കാല സർക്കാരിന്റെ തലവനും നോബല്‍ ജേതാവുമായ മുഹമ്മദ് യൂനുസ്.

ആഗസ്റ്റ് അഞ്ചിന് സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയിരുന്നു. പിന്നാലെയാണ് യൂനുസിനെ തലവനാക്കിയുള്ള ഇടക്കാല സർക്കാർ അധികാരത്തിലേറിയത്. പുതിയ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാൻ യൂനുസ് ശക്തമായ സമ്മർദ്ദം നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *