കുംഭമേള: സ്പെഷല്‍ ട്രെയിൻ പ്രഖ്യാപിച്ചു

കുംഭമേളയിലേക്ക് സന്ദർശക തിരക്ക് പരിഗണിച്ച്‌ ദക്ഷിണ പശ്ചിമ റെയില്‍വേ സ്പെഷല്‍ ട്രെയിൻ പ്രഖ്യാപിച്ചു.

മൈസൂരു -ദാനാപുർ എക്സ്പ്രസ് (06207), ദാനാപുർ -മൈസൂരു എക്സ്പ്രസ് (06208) എന്നീ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. മൂന്നു വീതം ട്രിപ്പുകളാണുണ്ടാവുക.

ജനുവരി 18, ഫെബ്രുവരി 15, മാർച്ച്‌ ഒന്ന് തീയതികളില്‍ വൈകീട്ട് 4.30ന് മൈസൂരുവില്‍നിന്ന് പുറപ്പെടുന്ന മൈസൂരു -ദാനാപുർ എക്സ്പ്രസ് (06207) ചൊവ്വാഴ്ച രാവിലെ 10ന് ദാനാപൂരിലെത്തും. ജനുവരി 22, ഫെബ്രുവരി 19, മാർച്ച്‌ അഞ്ച് തീയതികളില്‍ പുലർച്ച 1.45ന് ദാനാപുരില്‍നിന്ന് പുറപ്പെടുന്ന ദാനാപുർ -മൈസൂരു എക്സ്പ്രസ് (06208) വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മൈസൂരുവിലെത്തിച്ചേരും.

കർണാടകയില്‍ മാണ്ഡ്യ, മദ്ദുർ, കെങ്കേരി, കെ.എസ്.ആർ ബംഗളൂരു, യശ്വന്ത്പുർ, തുമകൂരു, അരസിക്കരെ, ചിക്കജാലൂർ, ചിത്രദുർഗ, രായദുർഗ, ബെള്ളാരി, ഹൊസപേട്ട്, കൊപ്പാല്‍, ഗദക്, ഹുബ്ബള്ളി, ബദാമി, ബാഗല്‍കോട്ട്, വിജയപുര എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. 12 എ.സി ത്രീ ടയർ, ആറ് സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ച്‌, രണ്ട് ജനറല്‍ കോച്ച്‌ എന്നിവയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *