കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഡല്‍ഹിയില്‍ ആപ്പിന് പിന്തുണയുമായി എസ്പി: കോണ്‍ഗ്രസ് പിന്മാറണമെന്നും അഖിലേഷ്

വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ എപിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സമാജ്‍വാദി പാർട്ടി.

അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന പാർട്ടിക്ക് നിരുപാധികം പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതോടെ മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഡല്‍ഹിയിലും ഇന്ത്യാ സഖ്യത്തിലെ വിള്ളലുകള്‍ കൂടുതല്‍ ശക്തമായി.

ഡല്‍ഹിയില്‍ സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസും എ എ പിയും നേരത്തെ തന്നെ വ്യക്തമാക്കുകയും തങ്ങളുടേതായ നിലയില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ മുന്നോട്ട് പോകുകയുമാണ്. ഇതിനിടയിലാണ് സഖ്യത്തിലെ പ്രധാനപ്പെട്ട കക്ഷിയായ സമാജ്‌വാദി പാർട്ടി എ എ പിക്ക് പിന്തുണ പ്രഖ്യാരിച്ച്‌ രംഗത്ത് വരുന്നത്. മഹാരാഷ്ട്രയില്‍ സീറ്റ് ധാരണയില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ അഖിലേഷ് യാദവിന്റെ പാർട്ടി ചില സീറ്റുകളില്‍ തനിച്ച്‌ മത്സരിച്ചരുന്നു.

ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തില്‍ എ എ പി സംഘടിപ്പിച്ച ‘മഹിളാ അദാലത്ത്’ പരിപാടിയില്‍ സംസാരിക്കവെയാണ് നിയമസഭ തിരഞ്ഞെടുപ്പിലെ പിന്തുണ അദ്ദേഹം അറിയിച്ചത്. ഡല്‍ഹി സർക്കാറിന്റെ ഭരണത്തേയും ജനകീയ വിഷയങ്ങളില്‍ എ എ പി നടത്തുന്ന ഇടപെടലുകളേയും അദ്ദേഹം പ്രശംസിച്ചു. ‘ആം ആദ്മി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങള്‍ പ്രശംസനീയമാണ്, ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാൻ അവർക്ക് ഒരവസരം കൂടി ലഭിക്കുമെന്ന് നമ്മള്‍ വിശ്വസിക്കുന്നു’ അഖിലേഷ് യാദവ് പറഞ്ഞു.

ഉത്തർപ്രദേശില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ തുടരുമ്ബോഴാണ് അയല്‍ സംസ്ഥാനമായ ഡല്‍ഹിയില്‍ എ എ പിക്ക് പിന്തുണ നല്‍കാനുള്ള എസ് പിയുടെ തീരുമാനമെന്നതാണ് ശ്രദ്ധേയം. ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന മണ്ഡലങ്ങളില്‍ അഖിലേഷിന്റെ പിന്തുണ എ എ പിക്ക് ഗുണം ചെയ്തേക്കും. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് യുപിയില്‍ വലിയ മുന്നേറ്റം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഇരുപാർട്ടികള്‍ക്ക് ഇടയിലും ചെറുതല്ലാത്ത രീതിയിലുള്ള പ്രശ്നങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.

പ്രാദേശിക സഖ്യകക്ഷികളോടുള്ള കോണ്‍ഗ്രസിൻ്റെ നിഷേധാത്മക മനോഭാവം സഖ്യത്തിനുള്ളില്‍ മറ്റൊരു കൂട്ടായ്മ രൂപപ്പെടാന്‍ ഇടയാക്കുന്നുവെന്ന വിലയിരുത്തലുകളും ശക്തമാണ്. ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ മറ്റ് സഖ്യകക്ഷികളുടെ സംഭാവനകള്‍ അംഗീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നാണ് ഒരു മുതിർന്ന എസ് പി നേതാവ് വ്യക്തമാക്കിയത്.

അതേസമയം, ഇന്ത്യാസഖ്യത്തിലെ മറ്റൊരു കക്ഷിയായ സി പി എം ഡല്‍ഹിയില്‍ രണ്ട് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; സി പി എം രണ്ട് സീറ്റുകളില്‍ മത്സരിക്കും. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം രണ്ട് സീറ്റുകളില്‍ മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *