മലപ്പുറം ചേളാരിയില്‍ നടന്ന മെക് 7 വ്യായാമ മുറകളില്‍ പങ്കെടുത്ത് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി.
ജാതി മതത്തിന് അതീതമായി ഒരു കൂട്ടായ്മ വളർന്നുവരണമെന്ന് വ്യായാമ ശേഷം അബിൻ പറഞ്ഞു. ഈ കൂട്ടായ്മക്കെതിരെ എന്തിനാണ് വർഗീയമായ ദുർപ്രചാരണം നടത്തുന്നത് എന്നറിയില്ലെന്ന് പറഞ്ഞ അബിൻ ഇത് പ്രോത്സാഹിപ്പിക്കണമെന്നും വ്യക്തമാക്കി.
ബേസിക് എക്സൈസുകളാണ് മെക് 7ല്‍ പഠിപ്പിക്കുന്നത്. ജിമ്മിലും യോഗയുമൊക്കെ ചെയ്യുന്നത് പോലെയുള്ള എക്സൈസുകള്‍. കഠിനമായ എക്സെസൈസുകള് ഇല്ലെന്ന് പറഞ്ഞ അബിൻ നാളെ കോണ്‍ഗ്രസ് നേതാവ് എപി അനില്‍ കുമാർ ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കുമെന്നും കൂട്ടിച്ചേർത്തു.