ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

 ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. 129-ാം ഭരണഘടന ഭേദഗതി ബില്‍ കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാള്‍ ആണ് അവതരിപ്പിക്കുക.

തുടർന്ന് ബില്‍ ഇരുസഭകളിലേയും അംഗങ്ങള്‍ അടങ്ങുന്ന പാർലമെന്ററി സമിതിക്ക് അയക്കും.

ലോക്സഭ സ്പീക്കറായിരിക്കും ബില്‍ പരിശോധിക്കാനുളള പാർലമെന്ററി സമിതിയെ നിയോഗിക്കുക. വിവിധ പാർട്ടികള്‍ ഇന്ന് പ്രതിനിധികളെ നിർദേശിക്കണം. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ബി ജെ പിക്കായിരിക്കും അധ്യക്ഷ പദവി ലഭിക്കുക. കൂടുതല്‍ അംഗങ്ങളും ബി ജെ പിയില്‍ നിന്നുള്ളവരായിരിക്കും. 90 ദിവസമായിരിക്കും സമിതിയുടെ കാലാവധി. അതേസമയം ബില്‍ അവതരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ എംപിമാരോടും സഭയില്‍ ഹാജരാകണമെന്ന് ബി ജെ പി നിർദേശിച്ചിട്ടുണ്ട്.

2014 ല്‍ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയത് മുതല്‍ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അനുകൂല റിപ്പോർട്ട് നല്‍കിയത്.

ആദ്യഘട്ടത്തില്‍ ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താനാണ് നേരത്തേ രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി നിർദേശിച്ചത്. അതുകഴിഞ്ഞ് 100 ദിവസത്തിനുള്ള തദ്ദേശതിരഞ്ഞെടുപ്പുകള്‍ നടത്താമെന്നും സമിതി നിർദേശത്തില്‍ പറയുന്നു. 2024 ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താനാണ് ആലോചിക്കുന്നത്. അതായത് 2031 ല്‍ തിരഞ്ഞെടുക്കപ്പെട്ട നിയമസഭകള്‍ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിരിച്ചുവിടും.

ഒരുമിച്ച്‌ തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തെ അനാവശ്യ സാമ്ബത്തിക ചെലവുകള്‍ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് ബി ജെ പി വാദം. അതേസമയം ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്നും

അതേസമയം ബില്ല് പാർലമെന്‌റില്‍ പാസാക്കിയെടുക്കുക ബി ജെ പിയെ സംബന്ധിച്ച്‌ അത്ര എളുപ്പമായിരിക്കില്ല. ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് 5 ഭരണഘടന ഭേദഗതികള്‍ വരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ബില്ല് പാസാകണമെങ്കില്‍ ഇരു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതായത് 362 എംപിമാരുടെ പിന്തുണ. നിലവില്‍ ലോക്സഭയിലും രാജ്യസഭയിലും ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സർക്കാർ തിരിച്ചടി നേരിട്ടേക്കാം.

Leave a Reply

Your email address will not be published. Required fields are marked *