പാലക്കാട് വല്ലപ്പുഴയില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്ബത് മണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.
ചെറുകോട് ഇലപ്പുള്ളി മുഖില (62) മകൻ നിഷാന്ത് (39) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അമ്മയെ ഹാളിലും മകനെ റൂമിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നിഷാന്ത് പത്ത് വർഷമായി പലതരം കച്ചവടങ്ങള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ വിവിധ പ്രതിസന്ധികള്‍ മൂലം ആ ബിസിനസുകള്‍ വിജയിച്ചില്ല. എറണാംകുളത്ത് നടത്തിയിരുന്ന കൂള്‍ബാർ പത്ത് ദിവസം മുമ്ബാണ് അടച്ചുപൂട്ടിയത്.
സാമ്ബത്തിക പ്രതിസന്ധിയാണ് മരണകാരണം എന്നാണ് പട്ടാമ്ബി പോലീസ് നല്‍കുന്ന വിശദീകരണം. ഇൻക്വെസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം കുടുംബത്തിന് വിട്ട് നല്‍കും. നിശാന്തിന്റെ മൂത്ത സഹോദരൻ ബിസിനസ് കേന്ദ്രീകരിച്ച് അഹമ്മദാബാദില്‍ ആണ് താമസം.