കുട്ടമ്ബുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.
ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയതാണ്. പ്രതിരോധ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നതാണ്. എന്നാല്‍ നിര്‍ദേശം നടപ്പിലാകാന്‍ വൈകിയതിന്റെ കാരണം അന്വേഷിക്കുമെന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുട്ടമ്ബുഴ ഭാഗത്തുണ്ടായ ദാരുണ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നു. പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നേരത്തെ കൊടുത്തു കഴിഞ്ഞതാണ്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയതാണ്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ പെട്ടെന്ന് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ജനങ്ങളുടെ രോഷം മനസിലാക്കാവുന്നതാണ്.
അവരുടെ ആശങ്ക പരിഹരിക്കാന്‍ വേണ്ട നടപടിയാണ് സ്വീകരിക്കേണ്ടത്. അതിന് ജില്ലാ കളക്ടര്‍മാരുമായും മുതിര്‍ന്ന ഫോറസ്റ്റ് ഉദ്യേഗസ്ഥരുമായും ചര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ്. ആന അവിടെ ഉണ്ടായല്ലോ. സംഭവിച്ച് കഴിഞ്ഞല്ലോ. അത് നിഷേധിച്ചിട്ട് കാര്യമില്ല. ഇപ്പോള്‍ ആനയുണ്ടെന്നും ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നതും വസ്തുതയാണ്. നാട്ടുകാരുടെ ആശങ്കകള്‍ ന്യായമാണ്. അത് ഇല്ലാതാക്കാന്‍ വേണ്ട നടപടി സ്വീകരിക്കും’, മന്ത്രി പറഞ്ഞു.