പൂവരണിയില്‍ നിർത്തിയിട്ടിരുന്ന ലോറിയില്‍ കാർ ഇടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേർക്ക് പരിക്ക്.
എലിക്കുളം സ്വദേശി ജയലക്ഷ്മി (35), മക്കളായ ലോറല്‍ (4), ഹെയ്ലി (1) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
– കോന്നി ദുരന്തം ഡ്രൈവറുടെ അശ്രദ്ധയെന്ന് പോലിസ്
പുലർച്ചെ നാലരയ്ക്ക് പാലാ – പൊൻകുന്നം പാതയിലായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.