ദേശീയ ദിന പരേഡ് റദ്ദാക്കി

 ഡിസംബർ 18ന് ദോഹ കോർണിഷില്‍ നടത്താനിരുന്ന ഖത്തർ ദേശീയ ദിന പരേഡ് റദ്ദാക്കി. ദേശീയദിന സംഘാടക സമിതിയുടെ തീരുമാനം ഖത്തർ സാംസ്കാരിക മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.

ദേശീയ ദിനമായ ഡിസംബർ 18ന് ദോഹ കോർണിഷിലാണ് വിവിധ സേന വിഭാഗങ്ങളും പാരാ ട്രൂപ്പേഴ്സും ഉള്‍പ്പെടെ അണിനിരക്കുന്ന ദേശീയ ദിന പരേഡ് അരങ്ങേറുന്നത്. താല്‍ക്കാലിക സ്റ്റേജ് ഉള്‍പ്പെടെ ഒരുക്കങ്ങള്‍ ദോഹ കോർണിഷില്‍ നേരത്തേ ആരംഭിച്ചിരുന്നു. തയാറെടുപ്പുകള്‍ക്കിടെയാണ് പരേഡ് റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം. പരേഡ് റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

അതേസമയം ഉംസലാലിലെ ദർബ് അല്‍ സാഇയിലെ ദേശീയ ദിന പരിപാടികള്‍ തുടരും. ഓരോ ദിവസവും ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. ഞായറാഴ്ച കതാറയിലും ദേശീയ ദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

തുടർച്ചയായി മൂന്നാം വർഷമാണ് ഖത്തർ ദേശീയ ദിന പരേഡ് ഒഴിവാക്കുന്നത്. 2023ല്‍ ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കോർണിഷിലെ പരേഡും വെടിക്കെട്ടും ഒഴിവാക്കിയിരുന്നു. 2022ലും ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ ദിനത്തില്‍ പരേഡ് ഒഴിവാക്കിയിരുന്നു. പകരം, ലുസൈല്‍ ബൊളെവാഡില്‍ കിരീട ജേതാക്കളുടെ വിക്ടറി മാർച്ചോടെ പരേഡ് നടക്കുകയായിരുന്നു.

ഖത്തറിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും പ്രദർശിപ്പിക്കുന്ന വേദിയായ ദേശീയ ദിനത്തിലെ പരേഡ് സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ ആയിരങ്ങളെ ആകർഷിക്കുന്ന പരിപാടിയാണ്. കരയിലും കടലിലും ആകാശത്തുമായി വർണക്കാഴ്ചകളും, സേനാ വ്യൂഹങ്ങളും കരുത്തും അഭ്യാസ പ്രകടനങ്ങളുമാണ് പരേഡിന്റെ പ്രധാന ആകർഷണം. അമീർ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനി നേരിട്ടെത്തിയാണ് ദേശീയ ദിനത്തില്‍ പരേഡ് സല്യൂട്ട് സ്വീകരിക്കുന്നത്. ശേഷം, പൊതുജനങ്ങളെയും അമീർ അഭിവാദ്യം ചെയ്യാറുണ്ട്.

ദേശീയ ദിനത്തില്‍ ലുസൈലില്‍ കൂടാം

റയല്‍ മഡ്രിഡ്-പചൂക മത്സര പ്രദർശനവും ദേശീയ ദിന പരിപാടികളും

ലുസൈല്‍ ബൊളെവാഡിലെ ബിഗ് സ്ക്രീൻ

ദോഹ: ദേശീയ ദിന പരേഡ് റദ്ദാക്കിയെങ്കിലും ഖത്തറിലെ സ്വദേശികള്‍ക്കും താമസക്കാർക്കും ആഘോഷിക്കാൻ അവസരമൊരുക്കി ലുസൈല്‍ ബൊളെവാഡ്. ഫിഫ ഇന്റർകോണ്ടിനന്റല്‍ ഫൈനലില്‍ റയല്‍ മഡ്രിഡും പചൂകയും മാറ്റുരക്കുന്ന കലാശപ്പോരാട്ടം ബൊളെവാഡിലെ ബിഗ് സ്ക്രീനില്‍ പ്രദർശിപ്പിക്കുമെന്ന് ലുസൈല്‍ സിറ്റി അധികൃതർ അറിയിച്ചു. ഇതോടനുബന്ധിച്ച്‌ ദേശീയ ദിനാഘോഷങ്ങളുടെ വിവിധ പരിപാടികള്‍ക്കും ബൊളെവാഡ് വേദിയൊരുക്കും. ബൊളെവാഡിലെ 1.3 കി.മീ ദൈർഘ്യമുള്ള പാതയില്‍ വിവിധ സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളും ഒരുക്കിയാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.

ഹെന്ന, ഫേസ് പെയിന്റിങ്, കളറിങ് സ്റ്റേഷൻ, ടീ ഷർട്ട് കളറിങ്, അർദ വാള്‍ ഷോ, കരകൗശല പ്രദർശനം, കുട്ടികള്‍ക്കായുള്ള പരമ്ബരാഗത ഖത്തരി ഗെയിമുകള്‍ എന്നിവയും ഡിസംബർ 18ന് അരങ്ങേറും. വൈകുന്നേരം മൂന്ന് മണി മുതലാണ് വിവിധ ആഘോഷങ്ങള്‍ക്ക് ലുസൈല്‍ ബൊളെവാഡ് വേദിയാകുന്നത്.

രാത്രി ഒമ്ബത് മണിക്കാണ് കിലിയൻ എംബാപ്പെയും വിനീഷ്യസ് ജൂനിയറും അണിനിരക്കുന്ന റയല്‍ മഡ്രിഡും കരുത്തരായ മെക്സികൻ സംഘം പചൂകയും ഏറ്റുമുട്ടുന്ന കലാശപ്പോരാട്ടം

Leave a Reply

Your email address will not be published. Required fields are marked *