ഒമാന്റെ വടക്കൻ ഗവര്‍ണറേറ്റുകളില്‍ മഴക്ക് സാധ്യത

വായു മർദത്തിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളില്‍ ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുസന്ദം ഗവർണറേറ്റിലും അല്‍ ഹജർ പർവതനിരകളിലും ഒമാൻ കടലിന്റെ ഭാഗങ്ങളിലും ചില താഴ്‌വരകളിലും മലയിടുക്കുകളിലും ഇതിന്റെ ആഘാതം അനുഭവപ്പെട്ടേക്കും. അസ്ഥിര കാലാവസ്ഥയുടെ ഭാഗമായി സജീവമായ പൊടിക്കാറ്റ്, തീരപ്രദേശങ്ങളില്‍ ഉയർന്ന തിരമാലകള്‍, പർവതശിഖരങ്ങളില്‍ മഞ്ഞ് രൂപപ്പെടുക എന്നിവക്കും സാധ്യതയുണ്ട്. താപനിലയും കുറയും. മഴ ബാധിത പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടല്‍ പ്രക്ഷുബ്ധമായ അവസ്ഥയെക്കുറിച്ച്‌ നാവികർ ബോധവാന്മാരായിരിക്കണം. പൊടിയുടെയും മഴയുടെയും ഭാഗമായി ദൃശ്യപരത കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *