ഊഞ്ഞാലില്‍ കഴുത്തു കുരുങ്ങി 12 കാരന്‍ മരിച്ചു

ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി 12 കാരന്‍ മരിച്ചു. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരന്‍ വട്ടക്കളത്തില്‍ ഷിജുവിന്റെ മകന്‍ അശ്വിന്‍ (12) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം.

വീടിനോട് ചേര്‍ന്ന ഷെഡില്‍ കെട്ടിയിട്ടിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലില്‍ അബദ്ധത്തില്‍ കഴുത്ത് കുരുങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പയ്യംമ്ബള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *