പാലക്കാട് കുളപ്പുള്ളി പാതയിൽ മനിശ്ശേരിതൃക്കങ്ങോട് ജങ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി സ്വകാര്യ ബസ് ഉൾപ്പടെ അഞ്ച് വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം.മനിശ്ശേരി തൃക്കങ്ങോട്ട് അപകടത്തിൽ തകർന്ന വാഹനങ്ങൾ തൃശൂരിൽ നിന്നും ഒറ്റപ്പാലത്ത് വരികയായിരുന്ന ബസ് മുന്നിലുണ്ടായിരുന്ന കാറിലും പിക്ക് അപ്പ് ഓട്ടോയിലും ഇടിക്കുകയായിരുന്നു. ഇടിയേറ്റ് നിയന്ത്രണം നഷ്ടമായ കാർ എതിരെ വന്ന മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചു വാഹനങ്ങൾക്ക് സാരമായി കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് പാതയിൽ അൽപനേരം ഗതാഗതം സ്തംഭിച്ചു.