മധ്യവയസിലെ പ്രണയവും വിവാഹവും; ബിജു മേനോൻ, മേതില്‍ ദേവിക ചിത്രം ‘കഥ ഇന്നുവരെ’ ഒ.ടി.ടിയില്‍

മധ്യ വയസ്സിലെ പ്രണയവും വിവാഹവും പ്രമേയമാക്കിയ മലയാള ചിത്രം ‘കഥ ഇന്നുവരെ’ (Kadha Innuvare) ഒ.ടി.ടി. സ്ട്രീമിംഗ് ആരംഭിച്ചു.

ആമസോണ്‍ പ്രൈം, സിംപ്ലി സൗത്ത്, മനോരമ മാക്സ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം കാണാം. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോൻ (Biju Menon), മേതില്‍ ദേവിക (Methil Devika) എന്നിവരാണ് നായികാ നായകന്മാർ. ആദ്യമായാണ് നർത്തകിയായ മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്.

തലവനു ശേഷം പുറത്തിറങ്ങുന്ന ബിജു മേനോന്‍ ചിത്രം എന്ന നിലയിലും, മേതില്‍ ദേവികയുടെ അരങ്ങേറ്റ ചിത്രം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് ചിത്രത്തിന്‍മേലുള്ള പ്രതീക്ഷ ഏറെയായിരുന്നു. കേരളത്തില്‍ ഐക്കണ്‍ സിനിമാസ് വിതരണം ചെയ്ത ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്തത് ഫാർസ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളില്‍ ആര്‍ എഫ് ടി ആയിരുന്നു വിതരണം.

നിഖില വിമല്‍, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രണ്‍ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി. ജോണ്‍, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് ‘കഥ ഇന്നുവരെ’യുടെ നിർമാണം.

ഛായാഗ്രഹണം – ജോമോൻ ടി. ജോണ്‍, എഡിറ്റിങ് – ഷമീർ മുഹമ്മദ്, സംഗീതം – അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ – റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ – സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് – കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ – ടോണി ബാബു, സ്റ്റില്‍സ് – അമല്‍ ജെയിംസ്, ഡിസൈൻസ് – ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് – 10ജി മീഡിയ, പി ആർ ഒ – എ.എസ്. ദിനേശ്, ആതിര ദില്‍ജിത്.

Leave a Reply

Your email address will not be published. Required fields are marked *