റഷ്യൻ മിസൈല്‍ ശാസ്ത്രജ്ഞൻ വെടിയേറ്റു മരിച്ചു. റഷ്യൻ മിസൈല്‍ നിർമാണ കമ്ബനിയായ മാഴ്സ് ഡിസൈല്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ജനറല്‍ ഡിസൈനറും കമ്ബനിയിലെ സോഫ്റ്റ്വേർ വകുപ്പ് മേധാവിയുമായ മിഖായേല്‍ ഷാറ്റ്സ്കിയാണ് കൊല്ലപ്പെട്ടത്.
മോസ്കോയില്‍വച്ച് ഇദ്ദേഹത്തെ അജ്ഞാതൻ വെടിവച്ചു കൊല്ലുകയായിരുന്നു. റഷ്യൻ സേന യുക്രെയ്നു നേർക്കു പ്രയോഗിക്കുന്ന കെഎച്ച് വിഭാഗത്തില്‍പ്പെട്ട ക്രൂസ് മിസൈലുകളുടെ നവീകരണത്തില്‍ ഇദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു.